Spread the love

ഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തുന്നതിന് മുമ്പ് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇന്ത്യക്കാര്‍ ആശ്രയിച്ചിരുന്നത് ജനശതാബ്ദി എക്‌സ്പ്രസുകളേയാണ്.

video
play-sharp-fill

ഇപ്പോഴിതാ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജനശതാബ്ദി ട്രെയിനുകളില്‍ കൊണ്ടുവരികയാണ് റെയില്‍വേ ബോര്‍ഡ്. അടിമുടി മാറ്റങ്ങളോടെയുള്ള മേക്കോവറാണ് ശതാബ്ദി എക്‌സ്പ്രസുകളില്‍ കൊണ്ടുവരിക.

നവീകരിച്ച കോച്ചുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ ആധുനിക സൗകര്യങ്ങളുമാണ് പുതിയ ട്രെയിനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോച്ചുകളില്‍ കൂടുതല്‍ വീതിയുള്ള ഇരിപ്പിടങ്ങള്‍, വൃത്തിയുള്ള ശുചിമുറികള്‍ തുടങ്ങിയവ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മിച്ച എല്‍എച്ച്‌ബി കോച്ചുകളായിരിക്കും ഉപയോഗിക്കുക. ഇത് ട്രെയിനിന് കൂടുതല്‍ വേഗതയ്ക്ക് ഒപ്പം സുരക്ഷയും ഉറപ്പ് നല്‍കും. ട്രെയിനുകളുടെ വേഗത്തിലുള്ള ആക്‌സിലറേഷന് സഹായിക്കുന്നവയാണ് എല്‍എച്ച്‌ബി കോച്ചുകള്‍.

ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച്‌ വ്യത്യസ്തമാണ് എല്‍എച്ച്‌ബി കോച്ചുകള്‍. അപകടമുണ്ടായാല്‍ ഒരു കോച്ചിന് മുകളിലേക്ക് മറ്റൊരു കോച്ച്‌ കയറി പോകില്ല എന്നതാണ് പ്രധാന സവിശേഷത.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നതിനാല്‍ ഇവയ്ക്ക് ഭാരം കുറവാണ്. ഇത് ട്രെയിനിന് കൂടുതല്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. മികച്ച സൗണ്ട് ഇന്‍സുലേഷന്‍ ഉള്ളതിനാല്‍ കോച്ചിനുള്ളില്‍ ശബ്ദം വളരെ കുറവായിരിക്കും.

ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ അതിവേഗത്തില്‍ പോകുമ്പോഴും പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കും. വലിയ ജനാലകളും കൂടുതല്‍ സ്ഥലസൗകര്യവുമുള്ള സീറ്റുകളും യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കും.

എ സി ചെയര്‍ കാര്‍ കോച്ചുകളില്‍ മൈക്രോപ്രൊസസ്സര്‍ നിയന്ത്രിത എയര്‍ കണ്ടീഷനിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കോച്ചിനുള്ളില്‍ എല്ലായിടത്തും ഒരേപോലെ തണുപ്പ് ഉറപ്പാക്കുന്നു. നിലവിലെ നിരക്കില്‍ നിന്ന് കാര്യമായ മാറ്റവും ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.