
പാലാ: പതിനൊന്നു വയസിനുള്ളില്‍ മൂന്ന് ഇംഗ്ലീഷ് നോവലുകള്‍ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച കൊച്ചുനോവലിസ്റ്റ് യോഹൻ ജോസഫ് ബിജുവിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അഭിനന്ദിച്ചു.
മുഖ്യമന്തിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ യോഹൻ തന്റെ രണ്ടുപുസ്തകങ്ങള്‍ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മാണി സി കാപ്പൻ എം.എല്‍.എ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ സെൻ തേക്കുംകാട്ടില്‍, യോഹന്റെ
മാതാപിതാക്കളായ വിനായക് നിർമ്മല്‍, ഷീജമോള്‍ തോമസ് എന്നിവർ പങ്കെടുത്തു. പ്രവിത്താനം സ്വദേശിയായ യോഹൻ പാലാ ചാവറ പബ്ലിക് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






