
തിരുവനന്തപുരം: ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. 23 പേജുകളുള്ള മാർഗരേഖയാണ് പുറത്തിറക്കിയത്.
രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയില്‍ പറയുന്നുണ്ട്.
ഓപ്പറേഷൻ തിയേറ്ററില്‍ മൊബെെല്‍ഫോണ്‍ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും ഈ മാർഗനിർദേശങ്ങള്‍ ബാധകമാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍, നശിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയില്‍ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം, വാർഡ് ഡോക്ടറും നഴ്സ് ഇൻചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ, ശസ്ത്രക്രിയയ്ക്ക് മുൻപ് ബോർഡില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കെെമാറണം എന്നിവയാണ് മറ്റ് മാർഗനിർദേശങ്ങള്‍.
മാർഗനിർദേശം നടപ്പായാല്‍ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.







