മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി!

Spread the love

മൂവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവില്‍ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർഥികളെ കാണാതായത്.

video
play-sharp-fill

വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. കടവിനു തൊട്ടുതാഴെയുള്ള കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചില്‍ തുടരുന്നു.

വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികള്‍ വള്ളിക്കട കടവില്‍ പുഴയില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സും, സ്കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group