video
play-sharp-fill

ഹണി ട്രാപ്പ്: അടിമാലിയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമിച്ചത് പൊലീസെന്ന വ്യാജേന

ഹണി ട്രാപ്പ്: അടിമാലിയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമിച്ചത് പൊലീസെന്ന വ്യാജേന

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ:

അടിമാലിയിൽ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകാരനെന്ന വ്യാജേന വ്യാപാരിയെ സമീപിച്ച സംഘം ഏഴര ലക്ഷം രൂപ ഇയാളിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ അടിമാലി സ്വദേശി വിജയൻ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. വിജയന്റെ ബന്ധുവിന്റെ വസ്തു വാങ്ങുന്നതിനായി അജിതയെന്ന പേരിൽ ഒരു സ്ത്രീ ഫോണിലൂടെ സമീപിച്ചു. വീട്ടിലെത്തി സ്ഥലമിടപാട് സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപെഴകുന്ന ചിത്രങ്ങൾ മെബൈൽ ഫോണിൽ പകർത്തി. തുടർന്ന് റിട്ടയേഡ് ഡിവൈഎസ്പി എന്ന് പരിജയപ്പെടുത്തി സഹദേവൻ എന്നയാൾ ഫോണിലൂടെ പണം ആവശ്യപ്പെടുകയായിരുന്നു.

ഇയാൾക്ക് പിന്നാലെ ഷാജി, ഷൈജൻ എന്നിവർ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ഏഴര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഭീക്ഷണി ശക്തമായപ്പോൾ അടിമാലിയിലെ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ ഇയാൾ സംഘത്തിന് കൈമാറി. തുടർന്ന് സംഭവം ഒത്തു തീർക്കാനെന്ന വ്യാജേന സംഘം അടിമാലിയിൽ പ്രവർത്തിക്കുന്ന വിജയന്റെ വ്യാപാര സ്ഥാപനത്തിൽ എത്തി. എന്നാൽ പണം ലഭിക്കാതെ വന്നതോടെ സംഘം വിജയന്റെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. ഇതോടെ സംഭവം വീട്ടിലറിയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അടിമാലി സിഐ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.