Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കല്‍പ്പറ്റ: ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

34 വയസ്സായിരുന്നു. ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.