ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട് : വേലന്താവളത്ത് തമിഴ്നാട് അതിർത്തിയിൽ മീൻ ലോറി തടഞ്ഞ് കൊള്ളയടിച്ച സംഭവത്തിൽ ഒരാളെ കൂടി ചാവടി പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്, മേപ്പറമ്പ് സ്വദേശി ഹക്കീം എന്ന കുടുക്ക ഹക്കീം(30)ആണ് പിടിയിലായത്.

video
play-sharp-fill

ഈ കേസ്സുമായി ബന്ധപ്പെട്ട് കല്ലേക്കാട്, പള്ളിപ്പുറം സ്വദേശി അനസ് ബാബുവിനെ ( 29) നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഹക്കീമിനെ പാലക്കാട് ടൗണിൽ നിന്നും ഡാൻസാഫ് സ്ക്വാഡിലെ ആർ. വിനീഷ്, ആർ. രാജീദ് എന്നിവരുടെ സഹായത്തോടെയാണ് പിടികൂടിയത്.

കഴിഞ്ഞ മാസം 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആന്ധ്രയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന മീൻ ലോറിയെ രാത്രി വേലന്താവളത്തിനു സമീപം ഇന്നോവ കാറിലെത്തിയ കൊള്ളസംഘം ആക്രമിച്ച് പണവും, മൊബൈൽ ഫോണുകളും കവർച്ച നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ സമയം അതുവഴി വന്ന പോലീസ് പട്രോളിംഗ് സംഘം അനസ് ബാബുവിനെ പിടികൂടുകയായിരുന്നു. ബാക്കിയുള്ളവർ കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഘത്തിൽ ഇനിയും നാലു പേർ കിട്ടുവാനുണ്ട്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി കോയമ്പത്തൂർ പോലീസ് അറിയിച്ചു.