നോട്ട്ബുക്കിലെ പേജ് കീറിയെടുത്ത് രണ്ടാം ക്ലാസുകാരൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി : ഞങ്ങളുടെ സ്‌കൂൾ ഇടിഞ്ഞു വീഴാറായി

നോട്ട്ബുക്കിലെ പേജ് കീറിയെടുത്ത് രണ്ടാം ക്ലാസുകാരൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി : ഞങ്ങളുടെ സ്‌കൂൾ ഇടിഞ്ഞു വീഴാറായി

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: നോട്ട്ബുക്കിലെ പേജ് കീറിയെടുത്ത് രണ്ടാ ക്ലാസുകാരൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി. വെച്ചൂച്ചിറ കുന്നം ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസുകാരാൻ ഗൗതമാണ് മന്ത്രി സി.രവീന്ദ്രനാഥന് കത്തെഴുതിയത്.

താൻ പഠിക്കുന്ന സ്‌കൂളിന്റെ മേൽക്കൂരയിളകി ഏതുനിമിഷവും നിലംപതിക്കാവുന്നവസ്ഥയും സ്‌കൂളിനെക്കുറിച്ചുള്ള ആശങ്കയാണ് ഗൗതം ഈ കത്തിലൂടെ മന്ത്രി സി.രവീന്ദ്രനാഥിനെ പറയുന്നത്.
തനിക്കും കൂട്ടുകാരായ രഹനയ്ക്കും അൻസിലിനുമൊക്കെ മഴപെയ്യുമ്പോൾ പേടിയാകുന്നെന്ന് ഗൗതം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിന്റെ പരിസരം ഇഴജന്തുക്കളുടെ താവളമാണെന്നും സഹപാഠിയുടെ അമ്മയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് പാമ്പ് കടിയേറ്റെന്നും പറഞ്ഞാണ് ഗൗതം സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് കത്തവസാനിപ്പിക്കുന്നത്.