video
play-sharp-fill

ഏറ്റവും കൂടുതല്‍ ചൂടുള്ള സമതല പ്രദേശമായി കോട്ടയം: ചുട്ടുപൊള്ളി ജില്ല

ഏറ്റവും കൂടുതല്‍ ചൂടുള്ള സമതല പ്രദേശമായി കോട്ടയം: ചുട്ടുപൊള്ളി ജില്ല

Spread the love

സ്വന്തം ലേഖിക

കോട്ടയം: കനത്ത ചൂടില്‍ കോട്ടയത്തിനു പൊള്ളുന്നു.

രാജ്യത്ത്‌ നിലവില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള സമതല പ്രദേശമായി കോട്ടയം മാറുകയാണ്‌. പകല്‍ താപനില ശരാശരി 34- 35 ഡിഗ്രിയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ വരണ്ട കാലാവസ്‌ഥ തുടരുമെന്നാണു കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നത്‌. അടുത്ത ദിസങ്ങളിലും മഴ ഉണ്ടാകില്ല.

കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുപ്രകാരം സമതല പ്രദേശങ്ങളില്‍ രാജ്യത്ത്‌ ഏറ്റവും ഉയര്‍ന്ന ചൂട്‌ രേഖപ്പെടുത്തുന്ന ജില്ലകളിലൊന്ന്‌ ആഴ്‌ചകളായി കോട്ടയമാണ്‌. അടുത്ത ദിവസങ്ങളില്‍ താപനില രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്‌.

വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാന്‍ കാരണമായതായാണു വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ ശൈത്യകാലമാണ്‌.

ഇവിടെ നിന്നെത്തുന്ന തണുത്ത കാറ്റ്‌ ഇത്തവണ ലഭ്യമായിട്ടില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വരണ്ട കിഴക്കന്‍ കാറ്റാണു വീശുന്നത്‌. ഇതും ചൂട്‌ കൂടുന്നതിന്‌ കാരണമായി.

അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഭൂഗര്‍ഭ ജലനിരപ്പും താഴുകയാണ്‌. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയും വര്‍ധിച്ചു.

ഇത്തവണ വേനലും ശക്തമാകാനാണ് സാധ്യത. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രേഖപ്പെടുത്തുന്ന താപനിലയ്‌ക്ക്‌ ഒപ്പമാണ്‌ ഇപ്പോഴത്തെ കാലാവസ്‌ഥ.

ദിവസങ്ങള്‍ക്ക്‌ മുമ്പ് വെള്ളപ്പൊക്ക ഭീഷണി നേരിട്ട പ്രദേശങ്ങളിലടക്കം ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതും വരും മാസങ്ങളിലെ വരള്‍ച്ചയ്‌ക്കു സൂചനയായി വിലയിരുത്തുന്നു.

തുലാവര്‍ഷ മഴയില്‍ സംസ്‌ഥാനത്ത്‌ അഞ്ചാം സ്‌ഥാനത്താണു കോട്ടയം. ഈ വര്‍ഷം ജനുവരിയില്‍ ഒരാഴ്‌ചയിലേറെയും ഏപ്രില്‍, മെയ്‌ മാസങ്ങളിലും ശക്‌തമായ മഴ പെയ്‌തതിനാല്‍ വേനലിന്റെ തീവ്രത കാര്യമായി അനുഭവപ്പെട്ടിരുന്നില്ല.