കിഴക്കമ്പലത്ത് നടന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതിന് സമാനമായ ആക്രമണം; പൊലീസിനെ ആക്രമിച്ചത് 500ഓളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ; അടിച്ചൊതുക്കിയില്ലെങ്കിൽ കേരളത്തിൽ വരാനിരിക്കുന്നത് വൻ ദുരന്തം
സ്വന്തം ലേഖിക
കൊച്ചി: കിഴക്കമ്പലത്ത് ലഹരിയുടെ ഉന്മാദത്തില്‍ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.
സംഭവവുമായി ബന്ധപ്പെട്ട 150ലേറെ പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രിയാണ് അതിഥി തൊഴിലാളികളുടെ ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റത്. കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
പൊലീസുകാരെ ജീപ്പില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മര്‍ദിച്ചു. ജീപ്പിനുമുകളില്‍ കയറി തല്ലിപ്പൊളിച്ചു. കല്ലേറില്‍ ഇന്‍സ്പെക്ടര്‍ ബോധരഹിതനായി വീണിട്ടും അക്രമികള്‍ പിന്തിരിഞ്ഞില്ല.
പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിനു നേരേയും ആക്രമണം ഉണ്ടായി. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും മൂന്നു പൊലീസ് ജീപ്പുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു. രാത്രിയില്‍ ക്യാമ്പില്‍ ഉണ്ടായ പ്രശ്നത്തിന്റെ പേരില്‍ തൊഴിലാളികള്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് തമ്മില്‍ത്തല്ലുകയും തുടര്‍ന്ന് ഇവര്‍ റോഡിലേയ്ക്കിറങ്ങുകയുമായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി ടി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിടേണ്ടിവന്നത്.
സി ഐയ്ക്ക് തലയില്‍ മുറിവും കൈവിരലിന് ഒടിവും ദേഹത്താകെ ചതവുമുണ്ടെന്നും കൂടെയുണ്ടായിരുന്ന എ എസ് ഐ യുടെ കൈയ്ക്ക് ഒടിവുണ്ടായിട്ടുണ്ടെന്നും ബലപ്രയോഗത്തില്‍ പൊലീസുകാരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും എസ് പി പറഞ്ഞു.
ആക്രണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും എസ് പി അറിയിച്ചു.
നടന്നത് സംഘടിത ആക്രമണമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ‘ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയില്‍ക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്. പൊലീസുകാര്‍ അയല്‍പക്ക വീടുകളില്‍ വന്ന് ഹെല്‍മറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.’ – നാട്ടുകാര്‍ പറഞ്ഞു.
മലയാളിപ്പൊലീസ് ഗോ ബാക്ക്’ എന്ന് വിളിച്ചാണ് അതിഥിത്തൊഴിലാളികള്‍ കല്ലേറും അടിയും തുടങ്ങിയതെന്ന് കിഴക്കമ്ബലത്ത് ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ എം ബി സുബൈര്‍ പറഞ്ഞു. കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി ടി ഷാജന്റെ നേതൃത്വത്തിലാണ് സ്ട്രൈക്കര്‍ ടീമിനൊപ്പം സുബൈര്‍ സ്ഥലത്തെത്തിയത്.
അതേസമയം കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരെയും ആക്രമിക്കരുതെന്നും, എല്ലാവരും അക്രമികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആദ്യമായാണ് അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുന്നതും വാഹനങ്ങള്‍ തീയിട്ടുനശിപ്പിക്കുന്നതും. സംഘടിത ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിൻ്റെ
ഉത്തരവാദിത്വത്തില്‍ നിന്ന് കിറ്റെക്സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പൊലീസ് അസോസിയേഷനുകള്‍. തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ ഉത്തരവാദിത്തമുണ്ട്. എവിടെനിന്നോ കിട്ടിയ മയക്കുമരുന്ന് ഉപയോഗിച്ചശേഷം ആക്രമണം നടത്തിയെന്ന കമ്ബനി വിശദീകരണം തള്ളിക്കളയണമെന്നും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പി പ്രവീണും ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം.