
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ; മഴ കനക്കുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബംഗാൾ ഉൾക്കടൽ ന്യുനമർദം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. ഇതോടെ ജി്ല്ലയിൽ മഴ കനത്തു. കേരളത്തിൽ ഇന്നും എല്ലാ ജില്ലകളിലും ഇടവിട്ടുള്ള സാധാരണ മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ, ജില്ലയിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ലഭിച്ചത്. ഇത് ജില്ലയിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്്. 86 മില്ലിമീറ്റർ മഴയാണ് കോട്ടയത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത്.
കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ
കുമരകം: 74.6 മിമീ
കാഞ്ഞിരപ്പള്ളി: 54.0
കോഴാ : 34.8
വൈക്കം: 78.0
കോട്ടയം: 86.0
ജൂൺ 1 മുതൽ 13 വരെയുള്ള കാലവർഷ സീസണിൽ സംസ്ഥാനത്ത് ഇതുവരെ 161.1 മിമീ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 35% കുറവ്. ഈ സീസണിലെ മഴ ക്കണക്കിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ കോട്ടയം ജില്ല. 246.1 മിമീ.