play-sharp-fill
അതികഠിനമായ ആർത്തവ വിരാമ ലക്ഷണങ്ങൾ കാണുന്നുണ്ടോ ? എങ്കിൽ അത് ബാധിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ..!

അതികഠിനമായ ആർത്തവ വിരാമ ലക്ഷണങ്ങൾ കാണുന്നുണ്ടോ ? എങ്കിൽ അത് ബാധിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ..!

ആര്‍ത്തവ വിരാമം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കാരണം ഒരു സ്ത്രീ ജീവിതത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം അപകടം ഉണ്ടാക്കുന്നു.

ആര്‍ത്തവ വിരാമം പലപ്പോഴും സ്ത്രീകളില്‍ ജൈവിക പരിവര്‍ത്തനമാണ് എന്ന് നമുക്കറിയാം. പലപ്പോഴും ഇതൊന്നും ആശങ്കപ്പെടേണ്ട കാര്യങ്ങളല്ല. എങ്കിലും അതികഠിനമായ ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ അപകടകരമായ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അമിതമായ ഉത്കണ്ഠ പല സ്ത്രീകളിലും ഈ സമയം ഉണ്ടാവുന്നു. പലപ്പോഴും സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ആര്‍ത്തവ വിരാമം. എന്നാല്‍ പലപ്പോഴും അതികഠിനമായ ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ അപകടകരമായ പല മാനസികാവസ്ഥകളും ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച്‌ നമ്മള്‍ അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാരോഗ്യം

പലപ്പോഴും ആര്‍ത്തവവിരാമ സമയത്ത്, ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാനസികാരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഓര്‍മ്മശക്തിയില്ലായ്മ, ഏകാഗ്രതക്കുറവ്, മൊത്തത്തിലുള്ള മാനസിക വ്യക്തതയില്ലായ്മ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആര്‍ത്തവ വിരാമം കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ആര്‍ത്തവവിരാമം ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവിക കാലമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ അതിന്റെ ലക്ഷണങ്ങള്‍ അതിഗുരുതരമായി മാറുന്നു.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഈസ്ട്രജന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പലപ്പോഴും അതിന്റെ കുറവാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നതും. എന്നാല്‍ നിങ്ങള്‍ക്ക് ഇതൊരു ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്

രോഗലക്ഷണങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കഠിനമായ ഘട്ടങ്ങളില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളും ഉണ്ടാക്കുന്നു. അതിന് കൃത്യമായ ചികിത്സ അനിവാര്യമാണ്.

പ്രതിരോധം ഇപ്രകാരം

സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുക എന്നത് അനിവാര്യമായതാണ്. എന്നാല്‍ ശക്തമായ പിന്തുണ ഈ അവസരത്തില്‍ സ്ത്രീകള്‍ക്ക് അനിവാര്യമാണ്. പലപ്പോഴും സുഹൃത്തുക്കള്‍ക്കും പങ്കാളിക്കും ഈ അവസരത്തില്‍ അവരെ സഹായിക്കാന്‍ സാധിക്കുന്നു. വൈകാരിക പിന്തുണ തന്നെയാണ് ഈ സമയം അനിവാര്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യുക എന്നതാണ് സ്ത്രീകള്‍ ആദ്യം ചെയ്യേണ്ട കാര്യം.