ആറ് മണിക്കൂറില്‍ കൂടുതല്‍ കുട്ടികൾ ചടഞ്ഞിരിക്കുന്നുണ്ടോ? എങ്കിൽ ഫാറ്റി ലിവർ രോഗസാധ്യതയെന്ന് പഠനം

Spread the love

ദിവസത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കടുത്ത ഫാറ്റി ലിവർ രോഗവും കരള്‍ സിറോസിസും വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം.

video
play-sharp-fill

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ രോഗം. ഈ അവസ്ഥ മദ്യപാനം മൂലമല്ല, ഉദാസീനമായ ജീവിതശൈലി മൂലവും ഉണ്ടാകാം.

ഫിൻലൻ‍ഡിലെ ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. നേച്ചേഴ്സ് ഗട്ട്& ലിവർ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരം അനങ്ങാതെയും പുറത്തു പോയി കുട്ടികളുമായി കളിക്കാതെയും ഗെയിമിനും കാർട്ടൂണിനും മുന്നില്‍ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരിലാണ് പില്‍ക്കാലത്ത് ഫാറ്റിലിവറിനും ലിവർ സിറോസിസിനുമുള്ള സാധ്യത ഉള്ളതെന്നും പ്രൊഫസർ ആൻഡ്ര്യൂ അഗ്ബജെ പറഞ്ഞു. ഉദാസീനമായിരിക്കുന്ന ആറ് മണിക്കൂർ കഴിഞ്ഞുള്ള ഓരോ അരമണിക്കുർ കൂടുമ്ബോഴും ഇത്തരക്കാരില്‍ ഇരുപത്തിയഞ്ച് വയസ്സ് ആകുന്നതിനുമുമ്ബേ ഫാറ്റി ലിവർ ഡിസീസിനുള്ള സാധ്യത പതിനഞ്ച് ശതമാനം കൂട്ടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍:

വയറിന്റെ മുകളില്‍ വലതുവശത്തായി വേദന, കരളില്‍ നീര്‍വീക്കം, അടിവയറ്റിലെ വീക്കം, അമിത ക്ഷീണം, മുഖത്തെ വീക്കം, വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം, ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.