play-sharp-fill
സംസ്ഥാനങ്ങളിൽ തക്കാളി പനി പടരുന്നു ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; രോ​ഗം കൂടുതലായി പടരുന്നത് അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ

സംസ്ഥാനങ്ങളിൽ തക്കാളി പനി പടരുന്നു ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; രോ​ഗം കൂടുതലായി പടരുന്നത് അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ

സംസ്ഥാനങ്ങളിൽ തക്കാളി പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്.അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോ​ഗം കൂടുതലായി പടരുന്നത്. കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.വൈറൽ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.

ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത്.

ഉത്തർപ്രദേശ്, തമിഴ്നാട് സർക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

 

Tags :