സ്ഥലം മാറി പോകുന്ന എസ്എച്ച്ഒ യുടെ യാത്രയയപ്പ് ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ ഹെഡ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം:മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ഹെഡ് കോൺസ്റ്റബിൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് സ്റ്റേഷനിലെ യാത്രയയപ്പ് ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നോർത്ത് ഡല്‍ഹിയിലെ രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഫെയർവെല്‍ പാർട്ടിക്കിടെയായിരുന്നു മരണം സംഭവിച്ചത്.
മരണപ്പെട്ട രവികുമാർ ഉത്തർപ്രദേശിലെ ഭാഗ്പാട് സ്വദേശിയാണ്. 2010ലാണ് അദ്ദേഹം ഡല്‍ഹി പൊലീസില്‍ ചേർന്നത്. രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സ്ഥലം മാറി പോകുന്നത് സംബന്ധിച്ച് ബുധനാഴ്ച നടത്തിയ പാർട്ടിയില്‍ നൃത്തം ചെയ്യുകയായിരുന്ന രവി കുമാർ .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൃത്തത്തിനിടെ നെഞ്ച് വേദനയെടുത്ത് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ബാരാ ഹിന്ദു റാവോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ രവികുമാർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.