
സ്വന്തം ലേഖിക
കൊച്ചി :ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് കൈനീട്ടവും കൊന്നപ്പൂവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വിഷു ആഘോഷങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മുങ്ങിപ്പോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങള്‍ കുറഞ്ഞതിനാല്‍ ആഘോഷത്തിമര്‍പ്പിലാണ് നാടും നഗരവും. ഏവരും പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേരുകയാണ്. മലയാളത്തിന്റെ പ്രിയതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോഹരമായൊരു കണിയാണ് മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തില്‍ കാണാനാവുക. കസവുമുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ്സണിഞ്ഞ് കിടു ലുക്കിലാണ് മമ്മൂട്ടി.താരങ്ങളുടെ വിഷു ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു









