Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചിങ്ങവനം : ചിങ്ങവനം എഫ്സി ഐ ഗോഡൗണിനുള്ളിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നൈനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജീവനക്കാരെല്ലാം പോയതിനു ശേഷമാണ് നൈനയുടെ മരണം .രാത്രിയിൽ നൈനയെ കാണാത്തതിനെത്തുടർന്ന് ഭർത്താവ് ഓഫിസ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിൽ നൈന ഓഫിസിന് പുറത്തേക്ക് പോയിട്ടില്ലായെന്ന് മനസിലാക്കി. തുടർന്ന് പോലീസ് ഓഫിസിലെത്തി പരിശോധന നടത്തിയപ്പോളാണ് ആണ് മരണവിവരം പുറത്തറിഞ്ഞത്.

ഈ പരിശോധനയിലാണ് ഓഫീസിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മരണ കാരണം കുടുംബ പ്രശ്നങ്ങൾ ആണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്.

ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും.