video
play-sharp-fill

മുടിയുടെ ആരോ​ഗ്യത്തിന് പലതരം എണ്ണകളും പരീക്ഷിച്ച് മടുത്തോ ? എങ്കിൽ അടുക്കളയിലെ രണ്ട് ചേരുവ മാത്രം ഉപയോ​ഗിച്ച് മുടിയെ കരുത്തുറ്റതാക്കാം; വെളിച്ചെണ്ണയും ജീരകവും ഉപയോ​ഗിച്ച് ഇങ്ങനെ തയ്യാറാക്കിനോക്കൂ.. താരൻ മാറാനും നരയകറ്റാനും മുടിവളർച്ചക്കും ഫലപ്രദം

മുടിയുടെ ആരോ​ഗ്യത്തിന് പലതരം എണ്ണകളും പരീക്ഷിച്ച് മടുത്തോ ? എങ്കിൽ അടുക്കളയിലെ രണ്ട് ചേരുവ മാത്രം ഉപയോ​ഗിച്ച് മുടിയെ കരുത്തുറ്റതാക്കാം; വെളിച്ചെണ്ണയും ജീരകവും ഉപയോ​ഗിച്ച് ഇങ്ങനെ തയ്യാറാക്കിനോക്കൂ.. താരൻ മാറാനും നരയകറ്റാനും മുടിവളർച്ചക്കും ഫലപ്രദം

Spread the love

മുടിയുടെ ആരോഗ്യത്തിന് വിവിധതരം മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ് പലരും. മുടി വളരുന്നതിനും താരൻ, മുടിയുടെ അറ്റം പൊട്ടൽ, നര എന്നിവ മാറ്റാൻ പലതരം മരുന്നുകൾ ചേർത്ത എണ്ണകൾ പരീക്ഷിക്കുന്നവരാണ്.
ഇത്തരത്തിൽ നിങ്ങൾക്ക് എളുപ്പം തയ്യാറാക്കാവുന്ന ഹെയർ പാക്കാണ് ഇനി പറയുന്നത്.

വീട്ടിലെ അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണ് വെളിച്ചെണ്ണയും ജീരകവും. വെളിച്ചെണ്ണയും ജീരകവും ചേർത്ത് തയ്യാറാക്കുന്ന ഹെയർപാക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

മുടിയുടെ വളർച്ചയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് വെളിച്ചെണ്ണ. ഇതിനൊപ്പം മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ജീരകവും കൂടി ചേരുമ്പോൾ ഇരട്ടിഫലം നൽകും. മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് വെളിച്ചെണ്ണയും ജീരകവും.മുടിയുടെ വളർച്ച സംരക്ഷിക്കുകയെന്നതിനൊപ്പം മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും ചയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം അറിയാം..

ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂൺ ജീരകം ചേർക്കണം അതിന് ശേഷം ഇവ നല്ലതുപോലെ കലർത്തി അൽപ നേരം ചൂടാക്കുക. രണ്ട് മിനിറ്റോളം ചൂടാക്കിയ ശേഷം മാറ്റി വെക്കേണ്ടതാണ്.

ഇത് നല്ലതുപോലെ തണുത്ത് കഴിഞ്ഞാൽ തലയോട്ടിയിലും മുടിയുടെ വേരുകളിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. പത്ത് പതിനഞ്ച് മിനിട്ട് ഇത് മുടിയിൽ നിലനിറുത്തി നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്.

കൂടുതൽ ഗുണം ലഭിക്കുന്നതിന് വേണ്ടി അരമണിക്കൂർ ഇത് തലയിൽ നിലനിറുത്താൻ ശ്രദ്ധിക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് അരമണിക്കൂർ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ എല്ലാ ദിവസവും ഇത് ചെയ്യാൻ ശ്രദ്ധിക്കണം.