video
play-sharp-fill

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേസിൽ മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്;  ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേസിൽ മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം

Spread the love

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്.

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ കളളപ്പണ ഇടപാട് നടക്കുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കരുവന്നൂ‍ർ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഒരേ ഭൂമിയുടെ പേരിൽ പല ലോണുകളെടുത്ത സംഭവങ്ങൾ പല സ്ഥാപനങ്ങളിലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയടക്കം ഈഡു നൽകിയവർ അറിഞ്ഞും അറിയാതെയുമൊക്കെയാണ് ഇത്തരം വഴിവിട്ട ഇടപാടുകൾ നടന്നിരിക്കുന്നതെന്നാണ് സഹകരണ ബാങ്കുകൾക്കെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുളള ഹർജിയിൽ ഹൈക്കോടതിയിൽ ഇഡി മറുപടി നൽകിയത്.