
ഗുരുവായൂരില്‍ വീണ്ടും വർഗീയ പരാമർശവുമായി ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ.
നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവർക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാൻ നേരം ഉണ്ടാകില്ല.
ഗുരുവായൂർ ക്ഷേത്രത്തോട് താത്പര്യമില്ലാത്തവരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഭാരതീയ ജനതാപാർട്ടിയ്ക്കുണ്ട്. അവിടുത്തെ എല്ലാകാര്യങ്ങളും ഞങ്ങള്‍ അന്വേഷിക്കും.
ഗുരുവായൂരില്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നല്‍കിയിട്ടുള്ള വികസനം മാത്രമാണ്.
പിണറായി സർക്കാരിലെ ഏറ്റവും വലിയ മാലിന്യം എം ബി രാജേഷ് ആണ്. മുകളില്‍ പൂന്തോട്ടം താഴെ മാലിന്യം അതാണ് അവസ്ഥയെന്നും ബി ഗോപാലകൃഷ്ണൻ വിമർശിച്ചു. കെ കരുണാകരൻ ഹിന്ദു കളക്ടർ ഈ നാട്ടില്‍ വേണമെന്ന് പറഞ്ഞതിന് താൻ സാക്ഷിയാണ്.
ഗുരുവായൂർ അമ്പലത്തില്‍ എല്ലാ മാസവും തൊഴാൻ പോകുന്ന ആളായത് കൊണ്ട് ഹിന്ദു കളക്ടർ വേണമെന്ന് കരുണാകരൻ പറഞ്ഞു. മതം നോക്കിയാണോ സ്ഥാനാർഥികളെ നിർത്തുന്നത് എന്നകാര്യം മലപ്പുറത്ത് പോയാണ് ചോദിക്കേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, വിവാദ പരാമർശത്തില്‍ റിപ്പോർട്ട് തേടിയിരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോട് ആണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുക.







