play-sharp-fill
തോക്ക് ചൂണ്ടി നഗ്നയാക്കി; നഗ്നത ഫോണിൽ പകർത്തി: ഗുണ്ടാ സംഘത്തലവൻ അമ്മഞ്ചേരി സിബി പെൺകുട്ടിയെ പീഡിപ്പിച്ചത് തോക്കിൻ മുനയിൽ നിർത്തി; സിബിയുടെ കെണിയിൽ കൂടുതൽ പെൺകുട്ടികളും ഉണ്ടെന്ന് 21 കാരിയുടെ മൊഴി

തോക്ക് ചൂണ്ടി നഗ്നയാക്കി; നഗ്നത ഫോണിൽ പകർത്തി: ഗുണ്ടാ സംഘത്തലവൻ അമ്മഞ്ചേരി സിബി പെൺകുട്ടിയെ പീഡിപ്പിച്ചത് തോക്കിൻ മുനയിൽ നിർത്തി; സിബിയുടെ കെണിയിൽ കൂടുതൽ പെൺകുട്ടികളും ഉണ്ടെന്ന് 21 കാരിയുടെ മൊഴി

ക്രൈം ഡെസ്‌ക്

കോട്ടയം: തോക്കിൻ മുനയിൽ നിർത്തി 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമായ അമ്മഞ്ചേരി സിബിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ  സിബി ജി. ജോണിനെ (38)തിരെയാണ് പെൺകുട്ടി ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി മൊഴി നൽകിയിരിക്കുന്നത്.


വൻ ഗുണ്ടാ സംഘങ്ങളുടെ തണലിലാണ് അമ്മഞ്ചേരി സിബിയും സംഘവും നടന്നിരുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ മറവിൽ ബ്ലേഡ് ഇടപാടുകളും, ഗുണ്ടായിസവും, ചീട്ടുകളിയും എല്ലാം നടത്തിയിരുന്ന സംഘം ഗാന്ധിനഗറിലും മെഡിക്കൽ കോളേജിലും അതിരമ്പുഴയിലും സ്വന്തം സാമ്രാജ്യവും സൃഷ്ടിച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് എം.ജി സർവകലാശാലയിൽ കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷം ഉണ്ടായപ്പോൾ, അമ്മഞ്ചേരി സിബിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് അന്ന് എസ്.എഫ്.ഐ പ്രവർത്തകരെ വെട്ടിവീഴ്ത്തിയത് എന്ന് ആരോപണം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ ഗാന്ധിനഗറിൽ വൻ ചീട്ടുകളി കളം നടത്തുകയായിരുന്നു സിബിയെയും, ഗുണ്ടാ സംഘത്തെയും ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു ഗാന്ധിനഗർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടി നൽകിയ പരാതിയിൽ പീഡനക്കേസിൽ സിബി കുടുങ്ങിയിരിക്കുന്നത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുതരമായ വകുപ്പുകളാണ് സിബിയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ നഗരത്തിലെ ആഡംബര ഹോട്ടലിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം തോക്ക് ചൂണ്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയെ നഗ്നയാക്കിയതും, പീഡിപ്പിച്ചതും അടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിട്ടുണ്ട്.

ഈ നഗ്നചിത്രങ്ങൾ കാട്ടിയാണ് പ്രതി പെൺകുട്ടിയെ വീണ്ടും പല തവണ പീഡിപ്പിച്ചിരുന്നത്. സിബിയുടെ ക്വട്ടേഷൻ സംഘവുമായുള്ള ബന്ധങ്ങൾ തനിക്ക് അറിയുമായിരുന്നില്ലെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. വ്യവസായിയാണെന്നാണ് ഇയാൾ യുവതിയോടു പറഞ്ഞിരുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങളും താൻ കണ്ടിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സിബിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കേണ്ടി വരും. സിബി ഇപ്പോൾ കോട്ടയം ജി്ല്ലാ ജയിലിൽ റിമാൻഡിലാണ്.