play-sharp-fill
അഞ്ചു ലക്ഷം മുടക്കി സുന്ദരനും ആരോഗ്യവാനുമായി തിരുനക്കര ശിവൻ ഇറങ്ങുന്നു; ശകുനം മുടക്കികളെ കാണുക ഇത്തവണ കൊടിയേറുമ്പോൾ തിടമ്പുമായി തിരുനക്കരയുടെ മുറ്റത്ത് സഹ്യപുത്രനുണ്ടാകും..!

അഞ്ചു ലക്ഷം മുടക്കി സുന്ദരനും ആരോഗ്യവാനുമായി തിരുനക്കര ശിവൻ ഇറങ്ങുന്നു; ശകുനം മുടക്കികളെ കാണുക ഇത്തവണ കൊടിയേറുമ്പോൾ തിടമ്പുമായി തിരുനക്കരയുടെ മുറ്റത്ത് സഹ്യപുത്രനുണ്ടാകും..!

എ.കെ ശ്രീകുമാർ

കോട്ടയം: വിവാദങ്ങൾക്കും ഒതുക്കൽ മാഫിയയ്ക്കും ചുട്ടമറുപടി നൽകി, തല ഉയർത്തി കൊമ്പു കുലുക്കി, തിരുനക്കര ഭഗവാനെ വണങ്ങി… തിരുനക്കരയുടെ സ്വന്തം കൊമ്പൻ എത്തുന്നു. അഞ്ചു ലക്ഷം രൂപ മുടക്കി ആരോഗ്യ സംരക്ഷണം നടത്തിയ കൊമ്പൻ പതിവിനു വിപരീതമായി ഇക്കുറി ഉത്സവ സീസണിൽ മദപ്പാടില്ലാതെ സുന്ദരനും ആരോഗ്യവാനുമായാണ് എത്തുന്നത്.


മാർച്ച് 14 നാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നത്. എല്ലാ വർഷവും തിരുനക്കര ശിവന്റെ മദപ്പാട് കാലം കൊടിയേറ്റ് സമയത്തായിരുന്നു. കൊടിയേറ്റും ഉത്സവവും നടക്കുമ്പോൾ ശിവനെ മദപ്പാടിന്റെ ശുശ്രൂഷകൾക്കായി തളച്ചിരിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി കൊമ്പന്റെ മദപ്പാട് കാലം നേരത്തെ കഴിഞ്ഞതോടെയാണ് ആനയ്ക്കു ഉത്സവകാലത്ത് എഴുന്നെള്ളത്തിന് അവസരം ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറു മാസത്തോളമായി തിരുനക്കരയുടെ കൊമ്പൻ മദപ്പാടിനുള്ള ചികിത്സയിലായിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വെറ്റിനറി ഓഫിസർ ഡോ.ശശീന്ദ്രദേവാണ് ആനയെ പരിപാലിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം പ്രത്യേക ചികിത്സ നൽകുകയായിരുന്നു. ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപയാണ് കൊമ്പന്റെ ചികിത്സാ ഇനത്തിൽ ചിലവഴിച്ചിരിക്കുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ നിർദേശപ്രകാരം വൈക്കം ഡെപ്യൂട്ടി കമ്മിഷണർ ബി.എസ് ശ്രീകുമാർ, അസി.കമ്മിഷണർ പി.എൻ ഗണേശ്വരൻ പോറ്റി, തിരുനക്കര അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ടി.രാധാകൃഷ്ണപിള്ള എന്നിവരാണ് ആനയുടെ സംരക്ഷണത്തിനും ചികിത്സയ്ക്കും മേൽനോട്ടം വഹിച്ചത്.

തിരുനക്കരയുടെ ആനയായ ശിവനെ ക്ഷേത്രത്തിലെ ഉത്സവത്തിനും, തിരുനക്കര പൂരത്തിനുമടക്കം എഴുന്നെള്ളിക്കണമെന്നും, കൊമ്പന് അർഹമായ സംരക്ഷണം നൽകണമെന്നും ആദ്യം മുതൽ തന്നെ നിലപാട് എടുത്തത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഇതിന്റെ പേരിൽ ചില സ്വകാര്യ ആന ഗ്രൂപ്പുകളുടെ ഫാൻസ് അസോസിയേഷന്റെ ഭീഷണി പോലും തേർഡ് ഐ ന്യൂസ് ലൈവിനു നേരിടേണ്ടി വന്നിട്ടുണ്ട്. തേർഡ് ഐ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇത്തവണ കൊമ്പനെ എഴുന്നെള്ളത്തിന് ഇറക്കുന്നത്.