play-sharp-fill
ഇന്നലെ ജഡ്ജി; ഇന്ന് ഡോക്ടർ: സ്ത്രീകൾക്ക് രക്ഷയില്ലാത്ത നാടായി കേരളം..! മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വീട്ടിലെ ഒളിക്യാമറ: സ്വകാര്യ ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചേക്കുമെന്ന ഭീതിയിൽ പൊലീസ്; പ്രതികളുമായി ബന്ധമുള്ള ആർപ്പൂക്കരയിലെ നൂറിലേറെ യുവാക്കൾ നിരീക്ഷണത്തിൽ; വാട്‌സ്അപ്പ് ഗ്രൂപ്പുകളും സൈബർ സുരക്ഷാ വലയിൽ

ഇന്നലെ ജഡ്ജി; ഇന്ന് ഡോക്ടർ: സ്ത്രീകൾക്ക് രക്ഷയില്ലാത്ത നാടായി കേരളം..! മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വീട്ടിലെ ഒളിക്യാമറ: സ്വകാര്യ ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചേക്കുമെന്ന ഭീതിയിൽ പൊലീസ്; പ്രതികളുമായി ബന്ധമുള്ള ആർപ്പൂക്കരയിലെ നൂറിലേറെ യുവാക്കൾ നിരീക്ഷണത്തിൽ; വാട്‌സ്അപ്പ് ഗ്രൂപ്പുകളും സൈബർ സുരക്ഷാ വലയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലെ കുളിമുറിയിലെയും ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ അതീവ ജാഗ്രതയിൽ പൊലീസ്. ദൃശ്യങ്ങൾ കൈപ്പറ്റിയ കേസിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാത്തതാണ് പ്രതികൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമോ എന്ന ആശങ്ക പൊലീസിന് ഉണ്ടാക്കുന്നത്. കേസിൽ അറസ്റ്റിലായ ആർപ്പൂക്കര സ്വദേശി അൻസിൽ (26) കോട്ടയം സബ് ജയിലിൽ റിമാൻഡിലാണ്.


അൻസിലും കേസിലെ പ്രധാന പ്രതിയും അടക്കമുള്ളവർ അശ്ലീല വീഡിയോ പകർത്തി ഷെയർ ചെയ്തിരുന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ ശൃംഖലയിൽ എത്രപേരുണ്ടെന്നു ഇനിയും പൊലീസിനു വിവരം ലഭിച്ചിട്ടില്ല. നിലവിൽ റിമാൻഡിൽ കഴിയുന്ന അൻസിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ അതിരമ്പുഴ, ആർപ്പൂക്കര, ഗാന്ധിനഗർ, വില്ലൂന്നി, നീണ്ടൂർ  എന്നീ പ്രദേശങ്ങളിൽ നിരവധി സുഹൃത്തുക്കൾ ഉള്ളവരാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളിലേയ്ക്കു ഈ വീഡിയോ എത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവർ ഉൾപ്പെട്ടിരുന്ന വാട്‌സ് അപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളിൽ നടത്തിയ ഇടപാടുകളും, ഷെയറുകളും പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ വീടിന്റെ ടെറസിലും, പാരപ്പെറ്റിലും കയറിയിരുന്നാണ് പ്രതികൾ അശ്ലീല ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നത്. ഈ ദൃശ്യങ്ങൾ ഇവർ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നു കണ്ടെത്തുന്നതിനായാണ് പൊലീസ് പരിശോധന നടത്തുന്നത്. വീഡിയോ പകർത്താൻ ഉപയോഗിച്ച ഫോണും ഇതുവരെയും കണ്ടെത്തിയിട്ടില്ല.