ആ മതിൽ ഇതിനല്ല : ഗുജറാത്തിലെ ചേരി മറയ്ക്കാനുള്ള മതിലിന് പഴി മൃഗങ്ങൾക്ക്: മതിൽ ട്രമ്പിന്റെ കണ്ണ് മറയ്ക്കാനല്ല പശുവിന്റെ ജീവൻ രക്ഷിക്കാൻ: സെൻകുമാറിന്റെ ന്യായീകരണ പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ
കോട്ടയം: അഹമ്മദബാദിൽ റോഡ് സൈഡിൽ മതിൽ പണിയുന്നത് ഡൊണാൾഡ് ട്രംപ് വരുമ്പോൾ കാണാതിരിക്കാൻ എന്ന വാദം തെറ്റന്ന് ടി.പി.സെൻകുമാർ. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ചിരിക്കുന്നത്. സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങൾ എന്നും കേരള മുഖ്യമന്ത്രി പണിത മതിൽ പോലെയല്ലെന്നും വിമർശിക്കുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ് പൂർണ രൂപം ഇങ്ങനെ……………
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിൽ പണിയുന്നു. ‘
ശരിയാണ്, പക്ഷെ സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെ ഡൊണാൾഡ് ട്രംപ് വരുമ്പോൾ കാണാതിരിക്കാൻ എന്ന വാദം തെറ്റ്. മതിൽ പണി തുടങ്ങിയിട്ട് കുറെ മാസങ്ങളായി. കഴിഞ്ഞ ബഡ്ജറ്റിൽ തുക കൊള്ളിച്ചിരുന്നു. കാരണം റോഡിന്റെ ഒരു വശത്ത് ചേരി നിവാസികളുണ്ട്.അവർക്കു കോഴിയും പശുവും ആടും പട്ടിയുമൊക്കെയുണ്ട് .
റോഡ് ഹൈവേ ആയതിനാൽ ഈ മൃഗങ്ങളെല്ലാം റോഡിൽ ഇറങ്ങും.കുട്ടികളും റോഡ് ക്രോസ്സ് ചെയ്യാറുണ്ട് .തന്മൂലം അപകടങ്ങൾ വർധിക്കുന്നു. അതുകൊണ്ടാണ് അവിടെ മതിൽ പണിയാൻ സർക്കാർ നിർദേശിച്ചത്. ബഡ്ജറ്റിൽ ആ പ്രൊജക്റ്റ് കൊള്ളിച്ചത് 2019 ഫെബ്രുവരിയിൽ .ട്രംപ് ഇന്ത്യ സന്ദർശനം ഫിക്‌സ് ചെയ്തത് കഴിഞ്ഞ 2019 നവംബറിൽ !
ഇനി വരട്ടു ബുദ്ധികളുടെ വാദം ശരിവെക്കുകയാണെങ്കിൽ തന്നെ അവിടത്തെ മുഖ്യൻ ഒരു നല്ല കാര്യം അല്ലെ ചെയ്യുന്നത് ..മതിൽ മൂലം ചേരിനിവാസികൾക്കു ഒരു സുരക്ഷയല്ലെ ഒരുങ്ങുന്നത് ..ആ മതിൽ വർഷങ്ങളോളം നിൽക്കും .അല്ലാതെ കേരളം മുഖ്യൻ ചെയ്തതുപോലെ ഡച്ചു രാജാവും രാജ്ഞിയും വന്നപ്പോൾ റോഡ് സൈഡിലെ മാലിന്യം ടാർപ്പാളിൻ ഇട്ട് മറച്ചു കോടികൾ തുലച്ചില്ലല്ലോ.
50 കോടി മുടക്കി വനിതാ മതിലും മനുഷ്യ ചങ്ങലയും ഉണ്ടാക്കി കാശു തുലച്ചു കളഞ്ഞില്ലല്ലോ, പണിത പാലങ്ങൾ എല്ലാം ഇടിഞ്ഞു വീഴുന്നു. റോഡ് ഇല്ലാതെ വേമ്പനാട്ടു കായലിൽ പാലം പണിയുന്നു …ഇങ്ങനത്തെ വിഡ്ഢിത്തം കേരളത്തിൽ അല്ലെ നടക്കുന്നത്. പ്രബുദ്ധരായ മലയാളികൾ ..പക്ഷെ പ്രബുദ്ധത വാക്കിൽ മാത്രം !
ഗുജറാത്ത് :- കാർഷിക വ്യാവസായിക രംഗങ്ങളിൽ സ്വയംപര്യാപ്തമായ സംസ്ഥാനം, ഗാന്ധിജിയെയും,സർദാർ പട്ടേലിനേയും , അമ്പാനിയേയും ,എന്തിനധികം ലോകാരാധ്യനായ പ്രധാനമന്ത്രി മോഡിജിയേയും രാഷ്ട്രീയ ചാണക്യൻ അമിത്ഷായേയുമൊക്കെ സംഭാവന ചെയ്ത ആദ്യത്തെ കോൺഗ്രസ്സ് മുക്ത സംസ്ഥാനം .നന്ദിയുണ്ട് കമ്മി കോങ്ങി സുഡുക്കളേ ഒരു ഗുജറാത്തിപോലും കേരളത്തിൽ തന്റെ അടുക്കളയുടെ വടക്കേ പുറത്ത് കൂലിവേല അന്വഷിക്കാത്ത ഗുജറാത്തിനെ കുറിച്ച് ലോകത്തിന് കൂടുതൽ അറിവുകൾ നൽകിയതിന്