ബിരുദ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; മൊബൈല്‍ ഗെയിമിന് അടിമയെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ആലുവ: ആലുവയില്‍ ബിരുദ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആലുവ എടയപ്പുറം എവറസ്റ്റ് ലൈനില്‍ എിഡബ്ല്യു ഉദ്യോഗസ്ഥന്‍ നാസറിന്റേയും സെയില്‍സ് ടാകസ് ഉദ്യോഗസ്ഥ ഐഷയുടെയും മകന്‍ അനീഷ്(18) ആണ് മരിച്ചത്. എടത്തല അല്‍ അമീന്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ അനീഷിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ശുചിമുറിയില്‍ ആയിരിക്കുമെന്ന് കരുതി 15 മിനിറ്റ് കാത്തിരിന്നിട്ടും തുറക്കാതായപ്പോള്‍ വാതില്‍ ചവിട്ടിതുറന്നു. അപ്പോഴാണ് അനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീഷ് മൊബൈല്‍ ഗെയിമിന് അടിമയായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാതിരിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞമാസം പത്താം ക്ലാസുകാരനും മൊബൈല്‍ ഗെയിം ഉപയോഗത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചിരുന്നു.