Spread the love

ചെന്നൈ : ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തില്‍ കാറിടിപ്പിച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. തമിഴ്നാട് വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥി യുവതിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച 17കാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ചെന്നൈയിലെ ഒരു സ്വകാര്യ ബാറില്‍ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് പിന്നീട് തെരുവിലേക്ക് നീണ്ടത്. തർക്കം രൂക്ഷമായപ്പോള്‍ തന്നെ ബൗണ്‍സർമാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതായിരുന്നു.

എന്നാല്‍, ബാറില്‍നിന്ന് പുറത്തിറങ്ങിയശേഷം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യാൻസിയും സുഹൃത്തും സംഘർഷത്തില്‍ ഏർപ്പെട്ട യുവാക്കളുടെ കാർ കാണുകയും അതിന് നേരേ കല്ലെറിയുകയും ചെയ്തു. ഇതോടെ യുവാക്കള്‍ ഇവരെ പിന്തുടരുകയും സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യാൻസി തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, 18 വയസിന് താഴെയുള്ളവർക്ക് പ്രവേശനം നല്‍കിയതിന് തർക്കമുണ്ടായ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.