
തൈക്കാട് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്; ശോചനീയാവസ്ഥയില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖിക
തിരുവനന്തപുരം: തൈക്കാട്ടെ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാനിരിക്കേയാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
ഇത്ര ദിവസമായിട്ടും ഈ നിര്‍ദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റെസ്റ്റ് ഹൗസിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് റസ്റ്റ് ഹൗസുകള്‍ ലഭ്യമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തതാണ്.
ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകളിലും അറിയിച്ചതുമാണ്. സര്‍ക്കാര്‍ എടുത്ത നല്ലൊരു സമീപനത്തെ തകര്‍ക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.