video
play-sharp-fill

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം; മുന്‍ ഗവ.പ്ലീഡര്‍ക്ക്​ നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം; മുന്‍ ഗവ.പ്ലീഡര്‍ക്ക്​ നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി

Spread the love

സ്വന്തം ലേഖിക

പറവൂര്‍: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് കാണിച്ച്‌ ആള്‍മാറാട്ടം നടത്തിയ അഭിഭാഷകന് നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ പറവൂര്‍ മജിസ്ട്രേറ്റ് കോടതി.

ഉദ്യോഗസ്ഥര്‍ ഉപയോഗിക്കേണ്ട അധികാരചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് ഒരുമാസം തടവിനും 200 രൂപ പിഴക്കും ശിക്ഷിച്ചു. രണ്ട്​ ശിക്ഷയും ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂര്‍ കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ ഇളന്തിക്കര നെയ്ശേരി വീട്ടില്‍ എന്‍.ജെ. പ്രിന്‍സിനെയാണ്​ (50) പറവൂര്‍ മജിസ്ട്രേറ്റ് കോടതി-3 മജിസ്ട്രേറ്റ് എന്‍. രമേഷ് ശിക്ഷിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. ചിത്ര കേശവന്‍ ഹാജരായി. കേസില്‍ 31പേരെയാണ് വിസ്തരിച്ചത്. ബോര്‍ഡുകള്‍ നിര്‍മിച്ചു നല്‍കിയവര്‍ ഇയാള്‍ക്കെതിരെ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് കാണിച്ച്‌ വാഹനത്തിലും വീട്ടിലും ഇയാൾ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കാറില്‍ ബീക്കണ്‍ ലൈറ്റും ​െവച്ചിരുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിൻ്റെ പരാതിയില്‍ 2017 മേയ് നാലിന് വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, പുത്തന്‍വേലിക്കര എസ്.ഐ ബിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ്​ അറസ്​റ്റ്​ ചെയ്തത്​.
എന്‍ഫോഴ്സ്മെൻ്റ്​ ഡയറക്ടറേറ്റ്, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ പിന്നീട് കേസില്‍ കക്ഷി ചേര്‍ന്നു.