Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: ബാറും ബിവറേജും ഉടൻ തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉറപ്പ് യാഥാർത്ഥ്യമായില്ല. പിണറായി പറഞ്ഞത് ഗൂഗിൾ കേൾക്കാതെ വന്നതോടെ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ്റെ ബിവ് ക്യു ആപ്ളിക്കേഷൻ ഒരുങ്ങുന്നത് വൈകും. ഗൂഗിളിൻ്റെ സാങ്കേതിക അനുമതി വൈകിയതാണ് ഇപ്പോൾ ആപ്പ് പുറത്തിറക്കുന്നത്  വൈകുന്നത്.

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില്‍ വിര്‍ച്വല്‍ ക്യൂവിനായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ആപ്പിലെ ട്രയല്‍ വൈകുമെന്നും ഇതോടെ ഉറപ്പായി. ബെവ് ക്യൂ ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയല്‍ നടത്താന്‍ സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാംഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവര്‍ത്തനസജ്ജമാകാത്തതാണ് തടസമായത്.

ആപ്പിന് ഗൂഗിളില്‍ നിന്നുളള അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന പൂര്‍ത്തിയാക്കണം. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗണ്‍ലോ‍ഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.

വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും ആപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്ബനിയുടെ അവകാശപ്പെടുന്നു. പേര്, ഫോണ്‍മ്ബര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. ബാറുകളില്‍ നിന്നും ബെവ്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ആപ്പ് ഉപയോഗിക്കാം. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക.