സംസ്ഥാനത്ത് ഇന്ന് ( 07/03/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 41,320 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 07/03/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 41,320 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു.

ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,185 രൂപയിലും പവന് 41,480 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ്.