
നിലമ്പൂർ: ചാലിയാറില്‍ നാല് ആടുകളെ തെരുവുനായകള്‍ കടിച്ചു കൊന്നു.
മുതിരപ്പീടിക മറിയുമ്മ,പരുത്തിക്കുന്നൻ ഷഹർബാനു എന്നിവരുടെ നാല് ആടുകളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.
വീടിനോട് ചേർന്നുള്ള കൂട് തകർത്ത നിലയിലാണ്. ബഹളം കേട്ട് ഓടി വന്ന വീട്ടുകാരെയും നായ്ക്കള്‍ ആക്രമിക്കാൻ ശ്രമിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന വരുമാന മാർഗമാണ് ആടുവളർത്തല്‍. മേഖലയില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കണമെന്നും വാർഡ് മെമ്പർ സഹില്‍ പറഞ്ഞു.
അതേസമയം ഇന്നലെ കായംകുളത്ത് വയോധികയ്ക്കും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും നേരെയും തെരുവുനായ ആക്രമണം ഉണ്ടായി.
കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് സംഭവം. പത്തിയൂർ സ്വദേശിനി രാജമ്മ (65), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് കടിയേറ്റത്.







