Spread the love

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവെച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

video
play-sharp-fill

ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് രാജി. മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ ഇനി സജീവ പാർട്ടി സംഘടന ചുമതലകളിലേക്ക് മടങ്ങുമെന്നാണ് സൂചന.

 

കേരളത്തില്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിലാണോ അതോ ദേശീയ തലത്തിലാണോ ചുമതല നല്‍കുകയെന്ന കാര്യത്തില്‍ പാർട്ടി ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൂന്നാം മോദി സർക്കാരില്‍ 2024 ജൂണ്‍ 9-നായിരുന്നു ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

 

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, ഔദ്യോഗിക വക്താവ് തുടങ്ങി പാർട്ടിയില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള നേതാവാണ് ജോർജ് കുര്യൻ.

 

മുൻപ് ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) ആയും ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.