play-sharp-fill
ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ആപ്പിൾ ജ്യൂസ് വിതരണം ചെയ്തു

ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ആപ്പിൾ ജ്യൂസ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം സെൻട്രലും കൊക്കോ കോള കമ്പനിയുമായി സഹകരിച്ച് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കും, ആരോഗ്യ പ്രവർത്തകർക്കും അൻപതിനായിരം രൂപ വിലമതിക്കുന്ന ആപ്പിൾ ജ്യൂസ്‌ വിതരണം ചെയ്തു .

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നിർമ്മല ജിമ്മിക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് ജെ. നാസർ അദ്ധ്യക്ഷം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ആർ. എം. ഓ. ഡോ. അജിത് ആനന്ദ്, ഡോ. ശ്രീകേഷ്, വികസന സമിതി അംഗം പി. കെ. ആനന്ദകുട്ടൻ,സോൺ ചെയർമാൻ സുനിൽ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി ഷാജിലാൽ,ക്ലബ്‌ സെക്രട്ടറി മനോജ്‌ കൂട്ടിക്കൽ, പി. ആർ. ഓ. ജേക്കബ് പണിക്കർ, എന്നിവർ പ്രസംഗിച്ചു.