കഴിക്കുന്നതിനിടെ മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി: ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ആറു വയസുകാരിക്ക് ദാരുണാന്ത്യം. തൃക്കണ്ണാപുരം തേവർപഴിഞ്ഞി മേക്കതിൽ പുത്തൻവീട്ടിൽ രാജേഷിന്റെയും കവിതയുടെയും ഏക മകൾ നിവേദിതയാണ് മരിച്ചത്.
കോട്ടൺഹിൽ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. വീട്ടിൽ കൂട്ടുകാരിക്കൊപ്പം മിക്സ്ചർ കഴിച്ചുകൊണ്ടു കളിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട നിവേദിതയെ അച്ഛൻ രാജേഷ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടൺഹിൽ എൽപിഎസിൽ യുകെജി പഠനം കഴിഞ്ഞ് തിങ്കളാഴ്ച ഒന്നാംക്ലാസിലേക്കുള്ള പ്രവേശന നടപടി പൂർത്തിയാക്കാനിരിക്കെയാണു ദുരന്തം.
തിങ്കളാഴ്ച സ്കൂളിൽ നൽകുന്നതിനായി ജനന സർട്ടിഫിക്കറ്റും ഫോട്ടോയും നിവേദിത തന്നെ കഴിഞ്ഞ ദിവസം അച്ഛനെ ഏൽപ്പിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടു വളപ്പിൽ സംസ്കരിച്ചു.