സീരിയല്‍ ടെലിവിഷൻ താരം ഗീത എസ് നായര്‍ അന്തരിച്ചു; വിടവാങ്ങിയത് 63ആം വയസിൽ

സീരിയല്‍ ടെലിവിഷൻ താരം ഗീത എസ് നായര്‍ അന്തരിച്ചു; വിടവാങ്ങിയത് 63ആം വയസിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടി ഗീത എസ് നായർ അന്തരിച്ചു. ‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ് ഗീത.സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, ദീപിക.

Tags :