Spread the love

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലക്ഷ്മിപ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

video
play-sharp-fill

തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ് നല്‍കി. താൻ അയച്ച വാട്സ്‌ആപ്പ് സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ലക്ഷ്‍മിപ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച്‌ അവഹേളിച്ചെന്നാണ് അൻസിബയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐ രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറയുന്നു. തനിക്കെതിരായ ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിച്ചു.

താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.