Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: മാരക മയക്കുമരുന്നുകളുമായി കായംകുളത്ത് പിടിയിലായ ദമ്പതികളെ കുറിച്ച്‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടത്തിക്കൊണ്ടുവന്നിരുന്ന മയക്കുമരുന്നുകള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്കാണ് ഇവര്‍ വിറ്റിരുന്നതെന്നാണ് പോലീസ് പറയുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസ് നിലവില്‍ ഉണ്ട്. വാദകശ്രമ കേസില്‍ ജാമ്യത്തിലായിരിക്കെയാണ് അനീഷ് പത്തൊന്‍പതുകാരിയായ ആര്യയുമായി പ്രണയത്തിലാകുന്നത്‌. ഇതിനെത്തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് അവ​ഗണിച്ച്‌ ഇരുവരും നാടുവിടുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ കായംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

മാസത്തില്‍ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നാണ് ദമ്പതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് നല്‍കാറുള്ളതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവര്‍ ഗ്രാമിന് 5000രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷങ്ങള്‍ വില വരുന്ന മാരക മയക്കുമരുന്നാണ് ദമ്പതികളായ അനീഷും ആര്യയും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് കായംകുളം സ്വദേശികളായ ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 70 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് 3.5 ലക്ഷത്തോളം രൂപ വില വരും. കായംകുളം കണ്ണംമ്ബള്ളി സ്വദേശി ചാലുവടക്കേതില്‍ അനീഷ് (24,), കായംകുളം കൊറ്റുകുളങ്ങര തൈപറമ്ബില്‍ ആര്യ (19) എന്നിവരെയാണ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തു നില്‍ക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയ പാതയില്‍ കെഎസ്‌ആര്‍ ടി സി ബസ്റ്റാന്റിന് തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡാന്‍സാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്. നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ലഹരിമരുന്നുമായി അന്തര്‍സംസ്ഥാന ബസിലാണ് ഇവര്‍ എത്തിയത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട എംഡിഎംഎ മുംബൈ, ഗോവ, എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച്‌ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസില്‍ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തു നില്‍ക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്.

സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, മുരളിധരന്‍, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുണ്‍ ഇല്യാസ്, എഎസ്‌ഐ സന്തോഷ്, ജാക്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

എസ് പിയുടെ സ്‌പെഷ്യല്‍ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ജില്ലയില്‍ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്.