
കോട്ടയം: വാഴപ്പള്ളി മടുക്കുംമൂടിയിലെ ഗ്യാലക്സി ബ്യൂട്ടി പാർലറിൽ സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ, കോട്ടയത്തിന്റെ (Jan Shikshan Sansthan Kottayam) ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തുന്നത്.
15 മുതൽ 45 വയസ് വരെയുള്ള സ്ത്രീകൾക്കായാണ് പരിശീലനം. 80 ദിവസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ദിവസേന മൂന്ന് മണിക്കൂറാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.
തൊഴിൽ നൈപുണ്യം വർധിപ്പിച്ച് സ്വയംതൊഴിലിനും ബ്യൂട്ടി ആൻഡ് വെൽനെസ് മേഖലയിലെ തൊഴിൽ അവസരങ്ങൾക്കും സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. താൽപര്യമുള്ളവർ 97462 83317, 99618 77541 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സീറ്റുകൾ പരിമിതമാണ്. ഉടൻ രജിസ്റ്റർ ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group







