
കഞ്ചാവ് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് ഭർത്താവിന്റെ നിരന്തരം ഫോൺ വിളി: വാട്‌സ്അപ്പിലും മെസഞ്ചറിലും നിരന്തര സന്ദേശം: ഭാര്യയുടെ പരാതിയിൽ ജയിലിൽ നിന്ന് കണ്ടെത്തിയത് അഞ്ഞൂറോളം ഫോണുകൾ
സ്വന്തം ലേഖകൻ
കണ്ണൂർ: കഞ്ചാവും ലഹരിമരുന്നുകളും എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് ജയിലിൽ നിന്ന് ഭർത്താവിന്റെ നിരന്തരം ഫോൺ വിളിയും, വാട്‌സ്അപ്പ് മെസഞ്ചർ സന്ദേശവും കൊണ്ട് പൊറുതിമുട്ടിയ ഭാര്യ ഒടുവിൽ പൊലീസിന് മൊഴി നൽകി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിൽ പരിശോധന നടത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അഞ്ഞൂറിലേറെ മൊബൈൽ ഫോണുകളാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഫൈസൽ എന്നയാളാണ് മയക്കുമരുന്ന് എത്തിക്കുന്നതിനായി ഭാര്യയെ വിളിക്കുന്നത്. 2004ൽ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടത്.
ശല്യം രൂക്ഷമായതോടെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ജയിലിൽ കൊലക്കേസ് പ്രതികൾ ഉൾപ്പടെയുള്ളവർ സുഖ ജീവിതം നയിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നത്.ജയിലിൽ കഴിയുന്ന മറ്റൊരു കൊലക്കേസ് പ്രതി സബിന്റെ ഫോൺ ഉപയോഗിച്ചാണ് ഫൈസൽ വിളിക്കുന്നതെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നുണ്ട്. ഇതുകൂടാതെ ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്യാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയിലിൽ നിന്നും അഞ്ഞൂറിലധികം മൊബൈൽ ഫോണുകൾ തടവുകാർ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജയിലിൽ ആണെങ്കിലും തടവുപുള്ളികൾ പുറംലോകവുമായി ഫോണിലൂടേയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.