
സ്വന്തംലേഖകൻ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം അധികാരമേൽക്കും. ഘടകകക്ഷികളുമായി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ബിംസ്റ്റെക് രാഷ്ട്ര തലവൻമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.






