
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയിടാൻ എത്തിയ ഭക്തരില്‍ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയില്‍. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്.
എസ് എം വി ഗവണ്‍മെന്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ് കർണൻ ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി.
തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







