video
play-sharp-fill

വില്ലേജ് ഓഫിസറും പട്ടാള ഉദ്യോഗസ്ഥനും ചമഞ്ഞ് തട്ടിപ്പ്: വാഹന മോഷണം അടക്കം നിരവധിക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി പൊലീസിന്റെ പട്ടികയിലെ സ്ഥിരം മോഷണക്കേസ് പ്രതി; ഷെഫീക് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും പൊലീസിനു തലവേദന

വില്ലേജ് ഓഫിസറും പട്ടാള ഉദ്യോഗസ്ഥനും ചമഞ്ഞ് തട്ടിപ്പ്: വാഹന മോഷണം അടക്കം നിരവധിക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി പൊലീസിന്റെ പട്ടികയിലെ സ്ഥിരം മോഷണക്കേസ് പ്രതി; ഷെഫീക് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും പൊലീസിനു തലവേദന

Spread the love

സ്വന്തം ലേഖകൻ

കാക്കനാട്: വില്ലേജ് ഓഫിസറും പട്ടാള ഉദ്യോഗസ്ഥനും ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനു നിരവധി ക്രിമിനൽക്കേസുകളിൽ കുടുങ്ങിയ പ്രതി കാക്കനാട് സബ് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.

എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത് കാക്കനാട്ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാന്റ് പ്രതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീക് (37) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ന് രാവിലെ 11.30ന് ഉദയംപേരൂർ പോലീസ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വൈകിട്ട് 5.30ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി കോടതി റിമാന്റ് ചെയ്ത പ്രതിയാണ് മരിച്ചത്.12 ന് ഉച്ചയ്ക്ക് ജയിലിൽ തല കറങ്ങി വീണതിനെ തുടർന്ന് ജയിലധികതർ ആദ്യം എറണാകുളം ജില്ലാ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഫിക്‌സ് മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലയ്ക്കത്ത് രക്തസ്രാവം കണ്ടതിനെ തുടർന്ന് ശസ്ത്രക്രീയ ചെയ്യുവാൻ അധികൃതർ തീരുമാനിച്ചു.അതിനായി തലമുടി ഷേവ് ചെയ്തപ്പോഴാണ് തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മർദ്ദനത്തിന്റേതെന്ന് തോന്നിക്കുന്ന തരത്തിലെ പാടുകൾ കാണപ്പെടുന്നത്.

തുടർന്ന് അടിയന്തിര ശസ്ത്രക്രീയ ചെയ്യുവാൻ തയ്യാറെടുക്കവേ വൈകിട്ട് (ബുധനാഴ്ച) 3. ന് മരിച്ചു. മൃതദേഹം മോർച്ചറിയിൽ. തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത അന്നു തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തെന്നും, റിമാൻറിൽ കഴിയവേ തല കറങ്ങിവീണതിനെ തുടർന്ന് ഏറണാകുളം ജില്ലാ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് മർദ്ദിച്ചിട്ടില്ലെന്നും ഉദയംപേരൂർ എസ്.എച്ച്.ഒ.കെ.ബാലൻ പറഞ്ഞു.
ശസ്ത്രക്രീയ ചെയ്യാൻ തയ്യാറാകവേ ഹൃദഘാതമാണ് മരണകാരണമെന്ന് മെഡിസിൻ യൂണിറ്റ് ചീഫ് ഷീലാ കുര്യൻ പറഞ്ഞു