ബിഷപ്പ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കും: തെളിവെടുപ്പ് പൂർത്തിയാക്കി; മഠത്തിനുള്ളിലും പുഞ്ചിരി തൂകി ഫ്രാങ്കോ; വസ്ത്രങ്ങളും ലാപ്‌ടോപ്പും ശേഖരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നതായി ആരോപണം ഉയർന്ന കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും ബിഷപ്പ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തിൽ, ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിഷപ്പിനെ നാളെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാവിലെ 10.20 ഓടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിൽ എത്തിച്ചത്. നാല് വാഹനങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിന് അകമ്പടിയായി മഠത്തിൽ എത്തിയത്. ആദ്യം എത്തിയ പൊലീസ് ജീപ്പ് മഠത്തിന്റെ ഇടതുവശത്തു കൂടി മുന്നിലേയ്ക്ക് പോയി. രണ്ടാമത്ത് എത്തിയത് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ ഔദ്യോഗിക വാഹനമായിരുന്നു. ഈ ജീപ്പിലാണ് ബിഷപ്പുണ്ടായിരുന്നു. സുരക്ഷ ഒരുക്കാൻ എത്തിച്ചിരുന്ന ദ്രുതകർമ്മസേനാംഗങ്ങൾക്കും, തടിച്ചുകൂടിയ മാധ്യമ ക്യാമറകൾക്കും, നാട്ടുകാർക്കും ഇടയിലൂടെ ബിഷപ്പിനെയും വഹിച്ചുകൊണ്ടുള്ള വാഹനം കുറവിലങ്ങാട്ടെ മഠത്തിനുള്ളിലേയ്ക്കു കയറി. തുടർന്ന് മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽ തെളിവെടുപ്പ്.
വാഹനത്തിനുള്ളിൽ നിന്നും ഇറങ്ങി മുറിയിലേയ്ക്ക് പൊലീസ് അകമ്പടിയിൽ ബിഷപ്പ് നടന്നു പോകുമ്പോൾ ഇടവഴിയിൽ മൂന്ന് കന്യാസ്ത്രീമാർ നിൽക്കുന്നുണ്ടായിരുന്നു. ഇവർ ബിഷപ്പ് ഫ്രാങ്കോയെ നോക്കിയതോടെ, ഇദ്ദേഹം ഇവരെ നോക്കി പു്ഞ്ചിരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് നേരെ ഇരുപതാം നമ്പർ മുറിയിലേയ്ക്കാണ് പോയത്. ബിഷപ്പിന്റെ വസ്ത്രങ്ങൾ അടക്കമുള്ള വസ്തുക്കൾ ഈ മുറിയിലുണ്ടായിരുന്നു. കന്യാസ്ത്രീയെ ഈ മുറിയിൽ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തുടർന്ന് ഇതു സംബന്ധിച്ചു പൊലീസ് സംഘം ബിഷപ്പിനോട് ചോദിച്ചെങ്കിലും മറുപടികളൊന്നും ബിഷപ്പ് നൽകിയില്ല.
പീഡനത്തിനിരയായ കന്യാസ്ത്രീയും, സമരരംഗത്തുള്ള മറ്റ് നാല് കന്യാസ്ത്രീകളും മഠത്തിനുള്ളിലുണ്ടായിരുന്നു. ഇവരെ പൊലീസ് സംരക്ഷണയിൽ തന്നെയാണ് മഠത്തിനുള്ളിൽ നിർത്തിയത്. മഠത്തിലെ ഹോസ്റ്റലിലെയും, വൃദ്ധസദനത്തിലെയും അന്തേവാസികളോട് പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയിരുന്നു. തുടർന്ന് ഇവരാരും തന്നെ പുറത്തേയ്ക്കിറങ്ങിയില്ല. ഇതിനിടെ ഒരു വിഭാഗം അന്തേവാസികൾ സമീപത്തെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷം ബിഷപ്പിനെ പുറത്തേയ്ക്ക് കൊണ്ടു വന്നപ്പോൾ കൂക്കുവിളികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. തുടർന്ന് ബിഷപ്പിനെയുമായി അന്വേഷണ സംഘം കോട്ടയം പൊലീസ് ക്ലബിലേയ്ക്ക് തിരിച്ചു. പിന്നെയും അരമണിക്കൂറോളം ഇവിടെ തമ്പടിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്.
തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും പ്രാഥമിക ഘട്ടം പൂർത്തിയായതിനാൽ ബിഷപ്പ് ഞായറാഴ്ച കോട്ടയം പൊലീസ് ക്ലബിൽ തന്നെ കഴിയും. അന്വേഷണത്തിന്റെ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കുറവിലങ്ങാട്ട് വീണ്ടും എത്തിയിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കുന്നതോടെയാണ് അന്വേഷണം മറ്റൊരു ദിശയിലേയ്ക്ക് തിരിയുക. നുണപരിശോധനയ്ക്കു അനുവാദം നൽകണമെന്ന് അന്വേഷണ സംഘം നാളെ കോടതിയിൽ ആവശ്യപ്പെടും. അങ്ങിനെയാണെങ്കിൽ ബിഷപ്പിന്റെ പൊലീസ് ക്സ്റ്റഡി വീണ്ടും നീണ്ടേയ്ക്കും.

Related
Third Eye News Live
0