മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര് ബാനര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സമർ ബാനർജി (92) അന്തരിച്ചു. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചത് അദ്ദേഹമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരിച്ചത്.
ബദ്രു ദാ എന്നറിയപ്പെടുന്ന സമർ ബാനർജി അൽഷിമേഴ്സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 27നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Third Eye News K
0