
സ്വന്തം ലേഖിക
കണ്ണൂർ: ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 88 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തളിപ്പറമ്പ് – ഇരിട്ടി ഹൈവേയുടെ സമീപത്തുള്ള കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ ഉടമസ്ഥൻ ഇല്ലാത്ത നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 88 ലിറ്റർ പുതുച്ചേരി മദ്യം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം അന്യ സംസ്ഥാന മദ്യം പിടികൂടുന്നത്. പ്രതിയെ കുറിച്ചു ഊർജ്ജിതമായി അന്വേഷിച്ചുവരുന്നു. സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനേഷ് ടി വി, ശരത്ത്.കെ, വിനീഷ് കെ, ഷൈജു കെ വി, വിനീത് പി ആർ, ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.







