
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആഭിചാരക്രിയയ്ക്കായാണ് ഇയാളെത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. പിന്നാലെ രക്ഷിതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചുമതലകളില്‍ നിന്നും ടി രഞ്ജുവിനെ ബിജെപി നേതൃത്വം മാറ്റിയിരുന്നു.







