Spread the love

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാരി ആത്മഹത്യ ചെയ്തു.

video
play-sharp-fill

മരിക്കുന്നതിന് മുൻപ് യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “മമ്മി-പാപ്പ, ഐ ലവ് യു” എന്നാണ് കത്തിലുള്ളത്.

ഡെറാഡൂണിലെ പട്ടേല്‍ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിലെ മുറിയില്‍, സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് പറയുന്നതനുസരിച്ച്‌, മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ മുൻപത്തെ ശ്രമങ്ങളില്‍ വിജയം നേടാൻ കഴിയാത്തത് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലും നിരാശയിലുമാഴ്ത്തിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

സംഭവസ്ഥലത്തുനിന്നും വൈകാരികമായ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി സദർ സർക്കിള്‍ ഓഫീസർ അങ്കിത് സ്ഥിരീകരിച്ചു. പ്രാഥമികമായി ഇതൊരു ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.