Spread the love

കല്‍പ്പറ്റ: പട്ടയരേഖയില്‍ അടയാളപ്പെടുത്തിയ ഈട്ടി മരങ്ങള്‍ കാണാനില്ലെന്ന റവന്യൂവകുപ്പ് റിപ്പോര്‍ട്ടില്‍ കുരുങ്ങി നിരവധിപേര്‍.

video
play-sharp-fill

തവിഞ്ഞാല്‍ പഞ്ചായത്തിലെ ഏഴുന്നൂറോളം കര്‍ഷകരാണ് സ്വത്ത് ഭാഗം വയ്ക്കാൻ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്നത്. ഉണങ്ങി വീണ് മണ്ണില്‍ ദ്രവിച്ചും കാട്ടുതീയിലുമാണ് ഈട്ടികളില്‍ പലതും നശിച്ചതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

1964 -70 കാലത്താണ് മൂന്നൂറോളം കര്‍ഷകര്‍ക്ക് തവിഞ്ഞാല്‍ വില്ലേജിലെ 68/1B, 90/1 സര്‍വേ നമ്പറില്‍ പട്ടയം നല്‍കിയത്. അന്ന് പട്ടയത്തിന് പുറത്ത് സംരക്ഷിത മരത്തിന്റെ കണക്ക് എഴുതിയിരുന്നു. ഇതുപ്രകാരം 680 ഏക്കര്‍ ഭൂമിയിലായി 256 കോടിയുടെ ഈട്ടിമരങ്ങള്‍ കാണാനില്ലെന്നാണ് റവന്യൂവകുപ്പ് കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടയം അനുവദിച്ച കാലത്തുള്ള സംരക്ഷിത മരങ്ങള്‍ ഇപ്പോള്‍ കാണാനില്ലെന്ന് പറഞ്ഞ് ഭൂമിയുടെ സകല ഇടപാടുകളും റവന്യൂവകുപ്പ് റദ്ദാക്കി. തീരെഴുതാൻ പറ്റുന്നില്ല. പോക്കുവരവ് നടക്കുന്നില്ല. വില്‍ക്കാൻ കഴിയില്ല. ലോണെടുക്കാൻ പോലും ഉപകാരപ്പെടുന്നില്ല.
2012ല്‍ ഈട്ടിമരം മുറിച്ചുകടത്തിയെന്ന പരാതിയാണ് എല്ലാത്തിനും കാരണം.