മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന പത്ത് പേരെ അഗ്നിശമനസേന രക്ഷിച്ചു; കുടുങ്ങിയത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തിയവർ

Spread the love

കരുവാരക്കുണ്ട്: മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന പത്തുപേരെ അഗ്നിശമനസേന രക്ഷിച്ചു.

video
play-sharp-fill

വനമേഖലയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഒലിപ്പുഴയിലെ മഞ്ഞളാംചോലയില്‍ കുടുങ്ങിക്കിടന്നവരെയാണ് രക്ഷിച്ചത്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തിയവരാണു കുടുങ്ങിയത്. ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. രാത്രിയും മഴ തുടര്‍ന്നതോടെ മഞ്ഞളാം ചോലയില്‍ ജല നിരപ്പ് ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മറുകര കടക്കാന്‍ കഴിയാതെ വന്നതോടെ വിനോദ സഞ്ചാരികള്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.