Spread the love

കോട്ടയം : മതിയായ രേഖകളില്ലാതെ വിദേശ ജോലി റിക്രൂട്ടുമെന്റ് നടത്തിയ കോട്ടയത്തെ രണ്ട് സ്ഥാപനങ്ങളിലെ രേഖകൾ പിടിച്ചെടുത്ത് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്‌സ്.

video
play-sharp-fill

കോട്ടയം നഗരത്തിൽ പ്രവ‍ർത്തിക്കുന്ന ആക്സിസ് ഓവ‍ർസീസ് കരിയേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഏറ്റുമാനൂ‍രുള്ള ഇമ്മാനുവേൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസി എന്ന സ്ഥാപനത്തിൽ നിന്നുമാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്‌സിന്റെ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തത്.

ഈ രണ്ടു സ്ഥാപനങ്ങൾക്കും നിയമാനുസൃതമുള്ള ലൈസൻസ് ഇല്ലായിരുന്നു. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും എമിഗ്രേഷൻ ആക്ട് പ്രകാരം സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group